general

ബാലരാമപുരം : പള്ളിച്ചൽ പഞ്ചായത്തിൽ സുഭിക്ഷ കേരളം ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ പദ്ധതിയുടെയും സംസ്ഥാന കൃഷി വകുപ്പിന്റെ സ്ഥാപനങ്ങളിൽ പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ പരിസരത്ത് ജൈവ പച്ചക്കറി കൃഷി നടീലിന്റെ ഉദ്ഘാടനവും മന്ത്രി പി. പ്രസാദ്‌ നിർവഹിച്ചു. പള്ളിച്ചൽ വെയർഹൗസിൽ നടന്ന യോഗത്തിൽ ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ,ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. വിളപ്പിൽ രാധാകൃഷ്ണൻ,ജില്ലാ പഞ്ചായത്ത്‌ അംഗം ഭഗത് റൂഫസ്,നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ,ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി.മനോജ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശശികല,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വിജയൻ,വി ബിന്ദു,സി.ആർ.സുനു തുടങ്ങിയവർ സംസാരിച്ചു. പള്ളിച്ചൽ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.മല്ലിക സ്വാഗതവും കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വി.ആർ. ജ്യോതി നന്ദിയും പറഞ്ഞു.