
വർക്കല:ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് വർക്കല-ശിവഗിരി റെയിൽവേസ്റ്റേഷനിൽ എയ്ഡ് പോസ്റ്റും ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയുടെയും റെയിൽവേ പ്രൊട്ടക്ടീവ് ഫോഴ്സിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്കും എയ്ഡ് പോസ്റ്റും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ സൂപ്രണ്ടുമാരായ ആർ.ജഗദീഷ്, സി.പ്രസന്നകുമാർ എന്നിവരും ബ്രഹ്മചാരി സന്തോഷ്, മോഹനൻപിളള,കണ്ണൻലൈന,അഡ്വ.മനോജ്, ഡോ.എം.ജയരാജു തുടങ്ങിയവരും പങ്കെടുത്തു.