p

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് നോർക്ക റൂട്ട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ വായ്പ കേരള ബാങ്ക് വഴിയും വിതരണം തുടങ്ങി. ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപാ വരെ വായ്പ ലഭ്യമാകുമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിൻമേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്.
രണ്ടു വർഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്കാണ് വായ്പയ്ക്ക് അപേക്ഷിക്കാൻ അർഹത. വിവരങ്ങൾക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോർക്ക റൂട്ട്സിന്റെ 18004253939 എന്ന ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടണം. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയുള്ള പ്രവാസി ഭദ്രത വായ്പാ വിതരണം തുടരും.

മി​ൽ​മ​ ​കാ​ലി​ത്തീ​റ്റ
വി​ല​ക്കി​ഴി​വ്
ജ​നു​വ​രി​ 31​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​മി​ൽ​മ​ ​കാ​ലി​ത്തീ​റ്റ​യ്ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​വി​ല​ക്കി​ഴി​വ് ​ജ​നു​വ​രി​ 31​ ​വ​രെ​ ​നീ​ട്ടി.​ ​കൊ​വി​ഡി​ൽ​ ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ ​ക്ഷീ​ര​ക​ർ​ഷ​ക​രെ​ ​സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് ​മി​ൽ​മ​ ​ഗോ​മ​തി​ ​റി​ച്ച് ​കാ​ലി​ത്തീ​റ്റ​ 50​ ​കി​ലോ​ ​ചാ​ക്കൊ​ന്നി​ന് 25​ ​രൂ​പ​യും​ ​(1240​-1215​)​ ​മി​ൽ​മ​ ​ഗോ​മ​തി​ ​ഗോ​ൾ​ഡ് ​കാ​ലി​ത്തീ​റ്റ​ 50​ ​കി​ലോ​ ​ചാ​ക്കൊ​ന്നി​ന് 70​ ​രൂ​പ​യും​ ​(​ 1370​-1300​)​ ​ഡി​സം​ബ​ർ​ ​മു​ത​ൽ​ ​വി​ല​ക്കി​ഴി​വ് ​പ്ര​ഖ്യാ​പി​ച്ച​ത്.
വേ​ന​ൽ​ ​തീ​വ്ര​മാ​കു​ന്ന​ത് ​കൂ​ടി​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ആ​നു​കൂ​ല്യ​ത്തി​ന്റെ​ ​കാ​ലാ​വ​ധി​ ​നീ​ട്ടാ​ൻ​ ​മി​ൽ​മ​ ​ഭ​ര​ണ​സ​മി​തി​ ​തീ​രു​മാ​നി​ച്ച​ത്.​ ​വി​ല​ക്കി​ഴി​വ് ​ക്ഷീ​ര​ക​ർ​ഷ​ക​ർ​ ​പ​ര​മാ​വ​ധി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​മി​ൽ​മ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​എ​സ്.​ ​മ​ണി​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.