balashastraolsavam

പാറശാല: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബാലസംഘം പാറശാല ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ബാല ശാസ്‌ത്രോത്സവം കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്‌തു. ധനുവച്ചപുരം ധനുശ്രീ ഓഡിറ്റോറിയത്തിൽ (പഞ്ചായത്ത് ഹാൾ) നടന്ന ചടങ്ങിൽ കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത്കുമാർ അദ്ധ്യക്ഷത വഹിച്ചു.

സി.പി.എം പാറശാല ഏരിയാ സെക്രട്ടറിയും ജില്ലാ സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനറുമായ എസ്. അജയകുമാർ, സ്വാഗതസംഘം കൺവീനർ വി. താണുപിള്ള, ചെയർമാൻ എ. വിജയൻ, ബാലസംഘം ഏരിയാ കൺവീനർ എ. ശശിധരൻനായർ, ജില്ലാ സെക്രട്ടറി അഭിജിത്ത്, ജില്ലാ കോ ഓർഡിനേറ്റർ അശ്വതിചന്ദ്രൻ, എക്‌സിക്യുട്ടീവ് അംഗം ഡി. നിഥിൻ, ഏരിയാ സെക്രട്ടറി എ. ശരത്, ഏരിയാ കോ ഓർഡിനേറ്റർ തങ്കം, എസ്. ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശാസ്ത്രഗതി എഡിറ്റർ ബി. രമേഷ് നയിച്ച ശാസ്ത്രസംവാദവും കവി ഡോ. ബിജുബാലകൃഷ്ണൻ അവതരിപ്പിച്ച ശാസ്ത്ര കവിതകളും ശ്രദ്ധേയമായി. സമാപന യോഗ ഉദ്ഘാടനവും സമ്മാനവിതരണവും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. രതീന്ദ്രൻ നിർവഹിച്ചു.