
വെള്ളനാട്: കൊവിഡ് സെന്ററിലെ അഴിമതിക്ക് കൂട്ടുനിന്ന പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവയ്‌ക്കുക, ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെന്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം വെള്ളനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.എം വിളപ്പിൽ ഏരിയാ സെക്രട്ടറി ആർ.പി. ശിവജി ഉദ്ഘാടനം ചെയ്തു.
വെള്ളനാട് ഗ്രാമ പഞ്ചായത്തിന്റെ വാർഷിക ദിനത്തിൽ നടന്ന ധർണയിൽ എസ്.എൽ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ശോഭൻകുമാർ, എം.രാജേന്ദ്രൻ, വിജയകുമാർ, എൽ.പി. മായാദേവി എന്നിവർ സംസാരിച്ചു.