vailopilly

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതിഭവന്റെ പ്രതിമാസ സാംസ്‌കാരികോത്സവമായ സംസ്‌കൃതിയിൽ ഡോ. കെ.ആർ. ശ്യാമ, കവി പ്രഭാവർമ്മ രചിച്ച ക്ലാസിക്കൽ കർണാടിക് കൃതികളുടെ സംഗീതക്കച്ചേരി അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി നിർവഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി അദ്ധ്യക്ഷത വഹിച്ചു ചിത്രകാരനും വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഭരണസമിതി അംഗവുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ, ഡോ.കെ. ഓമനക്കുട്ടി, കാവാലം ശ്രീകുമാർ, ജി. വേണുഗോപാൽ, സംഗീതജ്ഞൻ പി.ആർ. കുമാരകേരളവർമ്മ, പ്രൊഫ. വി. മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു.പി.ആർ. കുമാരകേരളവർമ്മയിൽ നിന്ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആദരവ് സംഗീതജ്ഞ ഡോ.കെ.ആർ.ശ്യാമ ഏറ്റുവാങ്ങി. കവിയും കാർട്ടൂണിസ്റ്റുമായ ഹരി ചാരുത രചിച്ച ഫേസ്ബുക്ക് കുറിപ്പുകളുടെ സമാഹാരമായ 'ഹരിതഭാരതം', വീശിഷ്ടാതിഥികൾ എന്നിവയുടെ പ്രകാശനവും നടന്നു.