1

വിഴിഞ്ഞം: തയ്യൽക്കടയിൽ നിന്ന് പട്ടാപ്പകൽ പണം കവർന്ന പ്രതി പിടിയിൽ. വിഴിഞ്ഞം ജംഗ്ഷന് സമീപത്തെ ചന്ദ്ര ടെയ്ലേഴ്സിൽ ഇന്നലെ രാവിലെയാണ് സംഭവം. വിഴിഞ്ഞം തെന്നൂർക്കോണം കരയടിവിള സ്വദേശി റജിനെയാണ് (20) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കുള്ളിൽ തൂക്കിയിരുന്ന ഉടമ ചന്ദ്രമോഹന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് 2000 രൂപ ജനാല വഴിയാണ് മോഷ്ടിച്ചത്. മോഷണശേഷം വാഹനത്തിൽ രക്ഷപ്പെടുന്നത് കണ്ട ഉടമ പൊലീസിൽ നൽകിയ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. മുൻപ് പലവട്ടം ഉടമയ്ക്ക് ഇതേ രീതിയിൽ പണം നഷ്ടമായിട്ടുണ്ട്. പിടിയിലായ പ്രതിക്ക് ബാറ്ററി മോഷണം, പോക്സോ കേസുകളുമുണ്ടെന്ന് എസ്.ഐ കെ.എൽ. സമ്പത്ത് അറിയിച്ചു.