ukl

ഉഴമലയ്ക്കൽ: ഉഴമലയ്‌ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിലെ ദ്വിദിന എസ്.പി.സി ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് ബി. ബിജു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ജി.ലില്ലി,​ വാർഡ് മെമ്പർ ടി. ജയരാജ്, സ്റ്റാഫ് സെക്രട്ടറി ടി. അനിൽകുമാർ, അരുൺ, മഹേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
സമാപനയോഗം മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. ഹെഡ്മിസ്ട്രസ് ജി. ലില്ലി, ഒ.എസ്. ലത, ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി സി. വിദ്യാധരൻ, സ്റ്റാഫ്‌ സെക്രട്ടറി അനിൽകുമാർ, അരുൺ, നന്ദുലാൽ, സതീഷ്‌കുമാർ ശാലിനി എന്നിവർ സംസാരിച്ചു.