വെമ്പായം: പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ വെട്ടുപാറ വാര്‍ഡിലേയും, ചീരാണിക്കര വാര്‍ഡിലേയും രൂക്ഷമായകുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായി ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. പദ്ധതിയ്ക്ക് ഇന്ന് ഭരണാനുമതിയായി. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ കൊടുതൂക്കി, കൈതക്കാട്, ഒറ്റക്കൊമ്പ്, മഞ്ഞപ്പാറ, പോതുപാറ, കറ്റ, മാറാന്‍കുഴി എന്നീ പ്രദേശങ്ങളില്‍ ഈ പദ്ധതി വഴി കുടിവെള്ളമെത്തിക്കാന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന കുടിവെള്ള ടാങ്ക് വെട്ടുപാറ വാര്‍ഡിലെ കൊടിതൂക്കിയില്‍ സ്ഥാപിക്കും. ഉയര്‍ന്ന പ്രദേശമായതിനാല്‍ത്തന്നെ കുടുവെള്ളെമെത്തിക്കുവാന്‍ കഴിഞ്ഞതോടെ നിരവധി കുടുംബങ്ങള്‍ക്ക് ഇത് വലിയ ആശ്വാസകരമായിരിക്കും. ദീര്‍ഘകാലത്തെ ജനങ്ങളുടെ ആവശ്യത്തിന് ഈ പദ്ധതി നടപ്പിലാകുന്നതോടെ ശാശ്വത പരിഹാരമാകും.