d

തിരുവനന്തപുരം : ചാക്ക മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയ പാതയിലെ ബെപാസ്സ് റോഡിന്റെ ഇരു വശങ്ങളിലും നോപാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ച് റോഡിലെ പാർക്കിംഗ് പൂർണ്ണമായി ഒഴിവാക്കിയതായി പൊലീസ് അറിയിച്ചു.ഈ സ്ഥലങ്ങളിൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ, രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും ദൈനംദിനം ഉണ്ടാകുന്നതിനെ തുടർന്നാണ് പൊലീസ് നടപടി. വിലക്ക് ലംഘിച്ചു പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.