തിരുവനന്തപുരം: ലഹരിക്കെതിരെ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ ഘടകം സംഘടിപ്പിക്കുന്ന എന്റെ ശരീരം ലഹരി മുക്തം ബോധവത്കരണ പരിപാടിക്ക് ഇന്ന് തുടക്കമാകും. രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ എക്‌സൈസ് കമ്മീഷണർ അനന്തകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. 50 മീറ്റർ നീളമുള്ള ബാനറിൽ ഒപ്പ് ശേഖരണം നടത്തിയാണ് പരിപാടി ആരംഭിക്കുന്നത്. കവി പ്രഭാവർമ്മ, എൻ.ജി.ഒ ഫെഡറേഷൻ, അഡ്വൈസറി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, ചെയർമാൻ കെ.എൻ. ആനന്ദകുമാർ, ജില്ലാ പ്രസിഡന്റ് എം.ആർ. മനോജ്, സെക്രട്ടറി ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.