camp

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സാംസ്കാരിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചായത്തുതല ഏകദിന ക്യാമ്പ് 'നാട്ടുപച്ച' സമാപിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 25 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.എം.എ തിയേറ്റർ വിദ്യാർത്ഥിയും നാടക സംവിധായകനുമായ അഭിഷേക് രംഗപ്രഭാത് അണിയിച്ചൊരുക്കിയ നാടകക്കളരി, ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായ ജിഷ്ണുദേവ് വെഞ്ഞാറമൂടിന്റെ ചിത്രകലാ പഠനക്ലാസ്, അദ്ധ്യാപിക ജൗഹറുന്നിസ നയിച്ച പേപ്പർ ക്രാഫ്റ്റ് നിർമ്മാണം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ക്യാമ്പ് നടന്നത്.ഗ്രന്ഥശാല പ്രസിഡന്റ് ഷഹനാദ് പുല്ലമ്പാറയുടെ അദ്ധ്യക്ഷതയിൽ സമാപന യോഗം അഡ്വ:ഡി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി ഉണ്ണികൃഷ്ണൻ പാറയ്ക്കൽ സ്വാഗതവും, ബാലവേദി സെക്രട്ടറി ഗൗതം നന്ദിയും പറഞ്ഞു.സ്കൂൾ കുട്ടികൾക്കായി ഗ്രന്ഥശാല ഏർപ്പെടുത്തുന്ന സൗജന്യ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം സാംസ്കാരിക പ്രവർത്തകൻ ഡോ.ബി.നജീബ് നിർവഹിച്ചു.വെഞ്ഞാറമൂട് സാംസ്കാരിക സഹകരണസംഘം സെക്രട്ടറി ജെ.ഷാജഹാൻ,വിനോദ് കുമാർ, ശ്രീനന്ദ് തുടങ്ങിയവർ പങ്കെടുത്തു. സമാപനസമ്മേളനത്തിൽ വിജയികൾക്ക് നെഹ്റു യൂത്ത് സെന്റർ സെക്രട്ടറി എസ്.അനിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.