sandhya

വിതുര:തൊളിക്കോട് പുളിച്ചാമല സന്ധ്യാ ആ‌ർട്സ് ആൻഡ് സ്പോർട്സ്ക്ലബിന്റെയും ഗ്രാമീണ ഗ്രന്ഥശാലയുടെയും നാല്പതാം വാർഷികാഘോഷപരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ആദ്യകാലപ്രവർത്തകരെ ആദരിച്ചു.താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണന മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റു യുവകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ അലിസാബ്രിൻ സമ്മാനദാനം നിർവഹിച്ചു.ജില്ലാപഞ്ചായത്തംഗം സോഫിതോമസ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,പഞ്ചായത്തംഗങ്ങളായ എൻ.എസ്.ഹാഷിം, ചായംസുധാകരൻ, തച്ചൻകോട് വേണുഗോപാൽ, ബി.പ്രതാപൻ,ഭദ്രം.ജി.ശശി, രാഹുൽ.ആർ.കെ,അനന്തുചന്ദ്രൻ,വിപിൻ.വി,എസ്.സജികുമാർ,നാഗരബിനു,ആർ.സുന്ദരേശൻനായർ, പരപ്പാറഭാസ്കരൻനായർ, എസ്.സുരേന്ദ്രൻനായർ, ബി.പുരുഷോത്തമൻനായർ, എസ്.മോഹനൻനായർ, വിനേഷ്ചന്ദ്രൻ, ബി.മോഹനൻനായർ,അജിതകുമാരി, ആർദ്ര.ഡി.നായർ, എം.മനേഷ്, എന്നിവർ പങ്കെടുത്തു.