dec31a

ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള ശിവഗിരി മാദ്ധ്യമ പുരസ്കാരം കേരളകൗമുദി വർക്കല ലേഖകൻ സജീവ് ഗോപാലന് കേന്ദ്രമന്ത്രി വി. മുരളീധരൻ നൽകി. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് 2018ൽ 41ദിവസം തുടർച്ചയായി ശിവഗിരിയിൽ നടന്ന പരിപാടികളുടെ റിപ്പോർട്ടിംഗിനാണ് പുരസ്കാരം. വർക്കല കാളിമാവിൽ വീട്ടിൽ പരേതരായ ഗോപാലൻ- രാധ ദമ്പതികളുടെ മകനാണ് സജീവ് ഗോപാലൻ. ഭാര്യ: ദീപ . മകൾ: രാധു