
നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന ആകാശത്തിനു താഴെ എന്ന ചിത്രത്തിൽ സിജി പ്രദീപ് നായികയായി എത്തുന്നു. ഭാരതപുഴ എന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച് 2021ലെ സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായിരുന്നു സിജി പ്രദീപ് . ഇളയരാജ എന്ന ചിത്രത്തിൽ ഗിന്നസ് പക്രുവിന്റെ നായികയായി അഭിനയിച്ചാണ് ശ്രദ്ധേയയാകുന്നത്.കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്റെ വഴിയാണ് സിജി പ്രദീപിന്റേതായി അവസാനം തിയേറ്ററിൽ എത്തിയത്.ശാന്ത എന്ന സ്ത്രീയുടെ ജീവിതത്തിലെ കഷ്ടതകളും അഭിമാനക്ഷതങ്ങളുമാണ് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ പ്രമേയം. കലാഭവൻ പ്രജോദും
ദിലീപിന്റെ ജോർജേട്ടൻസ് പൂരത്തിലൂടെ ശ്രദ്ധേയനായ തിരുവുമാണ് നായകൻമാർ. ഡബ്ബസ് മാഷിലൂടെ ശ്രദ്ധേയയായ ദേവനന്ദയാണ് മറ്റൊരു താരം. അമ്മ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് പ്രദീപ് മുണ്ടൂർ രചന നിർവഹിക്കു
ന്നു.ഈ മാസം തൃശൂർ പൂമലയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് ഷാൻ .ടി റഹ്മാനാണ് ഛായാഗ്രഹണം. സംഗീതം ബിജിബാൽ. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര.എഡിറ്റർ സന്ദീപ് നന്ദകുമാർ.