thiru

വെഞ്ഞാറമൂട്: അയ്യന്റെ മുന്നിൽ തിരുവാതിര ചുവടുവയ്ക്കാൻ മാളികപ്പുറങ്ങൾ പുറപ്പെട്ടു. വെഞ്ഞാറമൂട് ജീവകല കലാ സാംസ്കാരിക മണ്ഡലത്തിലെ കുരുന്ന് നർത്തകിമാർക്കാണ് ശബരിമല സന്നിധിയിൽ തിരുവാതിര അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചിരിക്കുന്നത്. 2017ൽ ആദ്യമായി ശബരീശ സന്നിധിയിൽ തിരുവാതിരയും പതിനെട്ടാം പടിയിലും സന്നിധാനത്തും അത്തപ്പൂക്കളമൊരുക്കിയതും ജീവകലയാണ്. പതിനാല് കുട്ടികൾ പുതുവർഷമായ ഇന്ന് രാവിലെ തിരുവാതിരയാടി അയ്യനെ വണങ്ങുന്നതാണ്. ജീവകല നൃത്താദ്ധ്യാപിക നമിതാ സുധീഷാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്. ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, പി.മധു, പുല്ലമ്പാറ ദിലീപ്, കെ.ബിനുകുമാർ എന്നിവർ തിരുവാതിര സംഘത്തെ അനുഗമിക്കുന്നുണ്ട്.