
വെഞ്ഞാറമൂട്: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു.നെല്ലനാട് പഞ്ചായത്തിലെ മുക്കുന്നൂർ വാർഡ് തൊഴിലുറപ്പ് പദ്ധതിയിലെ അംഗമായ പുതുവിള പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കെ. ഭാർഗ്ഗവി (60)യാണ് മരിച്ചത്.ഡിസംബർ 21 ന് ഉച്ചയ്ക്കായിരുന്നു സംഭവം.പുരയിടത്തിലെ കാട് വൃത്തിയാക്കുന്നതിനിടെ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഇവരെ തിരുവനന്തപുരംം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നു.
മക്കൾ :സജീവ്, സുധി, സുനിത. മരുമക്കൾ :മോഹനൻ, മഞ്ചു, ലേഖ.