d

ശിവഗിരി: ശ്രീനാരായണ ഗുരുദേവ പ്രതിമ പ്രതിഷ്ഠാ ദിനം പ്രമാണിച്ച് ഇന്ന് രാവിലെ 7.30ന് ശിവഗിരി ശാരദാമഠത്തിൽ നിന്ന് മഹാ സമാധിയിലേക്ക് 108 പുഷ്പ കലശങ്ങളുമായി എഴുന്നള്ളിപ്പ് നടക്കും.

ശാരദാ മഠത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വിശേഷാൽ കലശപൂജകൾക്ക് ശേഷം

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ തുടങ്ങിയ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിലാണ് കലശം എഴുന്നള്ളിക്കുന്നത്. മഹാസമാധിയിൽ എട്ടു മണിയോടെ വിശേഷാൽ പൂജകൾക്കും പ്രാർത്ഥനയ്ക്കും ശേഷം കലശാഭിഷേകം നടക്കുo.