അരുവിക്കര:കോൺഗ്രസ്‌ ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച
കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റി രൂപീകരണ ശില്പശാല ഡി.സി.സി പ്രസിഡന്റ്‌ പാലോട് രവി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ എസ്.ആർ.സന്തോഷ്‌, ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.ആർ.ഉദയകുമാർ,ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി,മുൻ അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ്‌ വെമ്പന്നൂർ ശശിധരൻ നായർ,ഡി.സി.സി അംഗങ്ങളായ ജെ. ശോഭനദാസ്,ചെറിയകൊണ്ണി ഗോപാലകൃഷ്ണൻ,ഇറയാംകോട് രാധാകൃഷ്ണൻ,മണ്ഡലം പ്രസിഡന്റുമാരായ വെള്ളൂർക്കോണം അനിൽകുമാർ,പൊന്നെടുത്തകുഴി സത്യദാസ്,കെ.കെ.രതീഷ് ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജിൻ വെള്ളൂർക്കോണം,ഐ.എൻ.ടി.യു.സി ചെറിയകൊണ്ണി മണ്ഡലം പ്രസിഡന്റ്‌ ശശികുമാർ,യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറി ആനന്ദ്,പെൻഷണേഴ്സ് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇരുമ്പ രവിന്ദ്രൻനായർ,ശില്പശാല കൺവീനർ അരുൺകുമാർ,പാർലിമെന്ററി പാർട്ടി ലീഡർ രമേശ്‌ ചന്ദ്രൻ,വാർഡ് മെമ്പർമാരായ എൽ.ലേഖ,ജി.സതീഷ് കുമാർ,സജാദ്,ബ്ലോക്ക്‌ -മണ്ഡലം, ബൂത്ത്‌,വാർഡ് ഭാരവാഹികൾ,കെ.എസ്.യു യൂത്ത് കോൺഗ്രസ്‌,മഹിള കോൺഗ്രസ്‌ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.കെ.പി.സി.സി റിസോഴ്സ് ടീം ആന്റണി ആൽബർട്ട്,എ.കെ.സാദിഖ്,എ.മോഹൻ തുടങ്ങിയവർ ക്ലാസ് നയിച്ചു.