general

ബാലരാമപുരം:ഊരൂട്ടമ്പലം സ്കൈ സ്പോർട്സ് കരാട്ടെ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കേരള കരാട്ടെ അസോസിയേഷൻ സംസ്ഥാനതല മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയവരെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കരാട്ടെ മത്സരത്തിൽ സംസ്ഥാനതലത്തിൽ സ്വർണ്ണമെഡൽ നേടിയ ഐശ്വര്യ,​ശിവാനി,​അദിതി,​വെങ്കലമെഡൽ നേടിയ അഭിനവജിത് എന്നിവരെ അനുമോദിച്ചു.കരാട്ടെ ട്രെയിനർമാരായ ക്യോഷി ജി.കെ പ്രദീപിനെ ഡി.സുരേഷ് കുമാർ മൊമന്റോ നൽകി ആദരിച്ചു. തലയൽ മനോഹരൻ നായർ,​ മെമ്പർമാരായ ഇന്ദുലേഖ,​ മായ എന്നിവർക്കും ആദരവ് നൽകി. കരാട്ടെ അക്കാഡമി ചീഫ് ഇൻസ്ട്രക്ടറും ടെക്നിക്കൽ ഡയറക്ടറുമായ ക്യോഷി ജി.കെ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പങ്കെടുത്തവ‌ർക്ക് ക്രിസ്മസ് കേക്കും വിതരണം ചെയ്തു.