swami

നെയ്യാറ്റിൻകര: ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറത്തെത്തുന്ന തീർത്ഥാടകർക്കായി ക്ഷേത്രത്തിൽ ഭാരതീയ ചികിത്സ വകുപ്പിന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ്‌ ആരംഭിച്ചു. ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രത്യേക ചികിത്സ 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്യാമ്പിൽ ലഭ്യമാകും.പെരുങ്കടവിള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തുകയും ഔഷധ സസ്യ വിതരണ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അംഗം സുജിത്, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി. ജെ. സെബി, അരുവിപ്പുറം അജി, ഡോക്ടർമാരായ അജിത.ഐ.ടി,ആനന്ദ്.എ.ജെ,രേഷ്മ തുടങ്ങിയവർ പങ്കെടുത്തു.