general

ബാലരാമപുരം:പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്തെ അഗതി മന്ദിരം,​നിരാലംബരായ വൃദ്ധ‌ർ എന്നിവരെ സഹായിക്കുന്നതിന്റെ ഭാഗമായി നന്മ ക്ലബിന് രൂപം നൽകി. ഞാൻ അല്ല നമ്മളാണ് എന്ന മുദ്രാവാക്യമുയർത്തിയാണ് നന്മ ക്ലബിന് രൂപം നൽകിയത്.നന്മ ക്ലബ്ബിന്റെ പ്രാരംഭ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര കാരുണ്യമിഷനിലെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങൾ,​ ക്ലീനിംഗ് മെറ്റീരിയൽസ് എന്നിവ കൈമാറി.സ്കൂളിലെ ഇകോവില്ലയുടെ പ്രവർത്തനത്തിലൂടെ സമാഹരിച്ചതുക കൊണ്ട് വാങ്ങിയ ഉത്പന്നങ്ങളാണ് വിദ്യാർത്ഥികൾ കാരുണ്യ മിഷന് നൽകിയത് പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ്,കോ ഒാർഡിനേറ്റർ ലത, വിദ്യാർത്ഥി പ്രതിനിധികൾ, അദ്ധ്യാപകർ എന്നിവർ സംബന്ധിച്ചു. മാതൃകാസേവനങ്ങൾക്ക് പ്രിൻസിപ്പൽ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.