dd

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ നാഷണൽ സർവീസ് സ്കീം വാർഷിക സപ്തദിന ക്യാമ്പായ "തിരിച്ചറിവ് @ 21" സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജിത.എസ്.ആർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഡോ. ബിനു ജോൺസൺ, കോമേഴ്സ് വിഭാഗം അസി.പ്രൊഫസറും പി.ടി.എ സെക്രട്ടറിയുമായ ദൃശ്യദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ, വോളന്റിയർ സെക്രട്ടറിമാരായ അതുൽ.വി, സുമയ്യ.എൻ.എസ്, ഗൗരി.എസ്.ആർ എന്നിവർ സംസാരിച്ചു. തുടർന്ന് വോളന്റിയർമാർ ക്യാമ്പ് കാലയളവിലുണ്ടായ വ്യക്തിഗതമാറ്റങ്ങളെക്കുറിച്ച് അനുഭവങ്ങൾ പങ്കുവച്ചു. വോളന്റിയർമാരായ ശ്രീലക്ഷ്മി സ്വാഗതവും സോന നന്ദിയും പറഞ്ഞു.