
നെയ്യാറ്റിൻകര: കരിനട ആശ്രയ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര കുടുംബ സംഗമവും മുഖാമുഖവും മുൻ ഡി.ജി.പി.ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡന്റ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ. ഷിബു പുതുവർഷ സന്ദേശം നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.കെ. അനിതകുമാരി, പൊലീസ് ഇൻസ്പെക്ടർ വി.എൻ. സാഗർ, ആശ്രയ ഭാരവാഹികളായ അയണിത്തോട്ടം കൃഷ്ണൻ നായർ, എൻ.കെ. രഞ്ജിത്ത്, സുരേഷ് പാലാഴി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഋഷിരാജ് സിംഗിന് കെ.കെ. ഷിബു, എൻ.കെ.അനിതകുമാരി എന്നിവർ ചേർന്ന് കർമ്മ ശ്രേഷ്ഠ ഉപഹാരം കൈമാറി.