dd

തിരു: ജില്ലാ ലൈബ്രറി കൗൺസിൽ നിർദേശപ്രകാരം പാൽക്കുളങ്ങര വി.എം. തമ്പി സ്മാരക ഗ്രന്ഥാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വിമുക്തി വാരാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ സദസ് സംഘടിപ്പിച്ചു. ലഹരി ഉപയോഗം മൂലം അനുദിനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. ബാബു പിള്ള ബോധവത്കരണ ക്ലാസ് എടുത്തു. ശ്രീക‌ണ്ഠേശ്വരം കൗൺസിലർ രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൂട്ടായ്മ കൺവീനറും കൗൺസിലറുമായ ശാന്ത, പ്രസിഡന്റ് എസ്. ബാലചന്ദ്രൻ നായർ, സെക്രട്ടറി ടി. ബിജുകുമാർ, കെ. കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.