general
കോൺഗ്രസ് നൂറ്റിമുപ്പത്തിയേഴാം ജന്മദിനത്തോടനുബന്ധിച്ച് ബാലരാമപുരം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരത്ത് നടന്ന പദയാത്ര

ബാലരാമപുരം:ബാലരാമപുരം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റിമുപ്പത്തിയേഴാം ജന്മദിനത്തോടനുബന്ധിച്ച് അണികളെ പങ്കെടുപ്പിച്ച് പദയാത്രയും പ്രതിജ്ഞയും സ്ഥാപന സന്ദേശവും നൽകി. നോർത്ത് മണ്ഡലം പ്രസിഡന്റ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.ഡി.സി.സി ജനറൽ സെക്രട്ടറി വിപിൻജോസ് സന്ദേശം നൽകി. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.എസ്.ലാലു,​ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.തങ്കരാജൻ,​ മുൻ മെമ്പർമാരായ തങ്കരാജൻ,​നന്നംകുഴി രാജൻ,​മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബാലരാമപുരം റാബി,​കുട്ടൻ,​മണ്ഡലം ഭാരവാഹികളായ ചന്ദ്രൻ,​രാജേന്ദ്രൻ,​കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റസൽപ്പുരം സുനിൽകുമാർ,​യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അരുൺ,​ഹക്കീം,​ബൂത്ത് പ്രസിഡന്റുമാരായ രജീഷ്,​രാജേഷ്,​മണിക്കുട്ടൻ,​ക്രിസ്തുദാസ്,​ശിവൻകുട്ടി,​ഗിരീഷ് എന്നിവർ സംബന്ധിച്ചു.