തിരുവനന്തപുരം: ഒബ്‌സർവേറ്ററി ഹിൽസിലെ ഗംഗാദേവി ടാങ്കിലേക്കുള്ള പമ്പിംഗ് ലൈനിൽ ഫ്ളോ മീറ്ററും വാൽവും ഘടിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 3 വരെ ഒബ്‌സർവേറ്ററി ഹിൽസ് പരിസരം, പാളയം, നന്ദാവനം, തൈക്കാട്, വലിയശാല, ബേക്കറി ജംഗ്ഷൻ, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ്, പുളിമൂട് എന്നിവിടങ്ങളിൽ ശുദ്ധജലവിതരണം തടസപ്പെടുമെന്ന് പി.എച്ച് ഡിവിഷൻ നോർത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.