sndp

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാകമ്മിറ്റിയുടെ യൂണിയൻ തല നേതൃയോഗം കോവളം യൂണിയൻ മന്ദിരത്തിൽ നടന്നു.യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ യോഗം ഉദ്ഘാടനം ചെയ്തു. കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ,​ യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി സെക്രട്ടറി നെടുമങ്ങാട് രാജേഷ്‌,​ യുത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറിമാരായ അരുൺ അശോക്, സബിൻ വർക്കല, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ലതിക,​ യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റും ജില്ലാ യൂത്ത് മൂവ്മെന്റ് കൺവീനറുമായ മുല്ലൂർ വിനോദ് കുമാർ,​ വിഥിൻ പെരിങ്ങമ്മല,​ യൂത്ത് മൂവ്മെന്റ് കമ്മിറ്റിയംഗങ്ങളായ മനു പനപ്പഴിഞ്ഞി, രാജേഷ് കണ്ണംകോട്, വിഷ്ണു പുന്നമൂട്, പ്രദീപ്‌, ബിനു, ശ്രീകുമാർ കട്ടച്ചൽകുഴി എന്നിവർ സംബന്ധിച്ചു. ഫെബ്രുവരി 6ന് യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി നടത്തുന്ന സംസ്ഥാന സമ്മേളനത്തിൽ കോവളം യൂണിയനിൽ നിന്നുള്ള എല്ലാ യൂത്ത് മൂവ്മെന്റ് ശാഖ നേതാക്കളും പങ്കെടുക്കാനും തീരുമാനിച്ചു.