
കുളത്തൂർ:എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക കല്ലിംഗൽ ശാഖയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന പദയാത്ര സംഘടിപ്പിച്ചു. 30 ന് രാവിലെ 5.30ന് ശാഖാ മന്ദിരത്തിൽ നടന്ന വിശേഷാൽ ഗുരുപൂജയ്ക്ക് ശേഷം ശാഖാ പ്രസിഡന്റ് സുനിൽകുമാർ പദയാത്ര ഫ്ലാഗ് ഒാഫ് ചെയ്തു. ശാഖാ അംഗങ്ങളും മൈക്രാേ ഫിനാൻസ് അംഗങ്ങളും കുമാരി സംഘാംഗങ്ങളും പങ്കെടുത്ത പദയാത്ര കല്ലിംഗൽ ജംഗ്ഷൻ, അരശുംമൂട് , മൂന്നാറ്റുമുക്ക് വഴി കോലത്തുകര ക്ഷേത്രത്തിലെത്തി ശ്രീനാരായണ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടന മതമൈത്രി പദയാത്രയ്ക്കൊപ്പം ചേർന്ന് ശിവഗിരിയിലേക്ക് പുറപ്പെട്ടു.