mohammed-riyas

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക്‌ ബദൽ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ഉത്പന്നങ്ങൾ നിരോധിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബദൽ ഉത്പന്നങ്ങളുടെ പ്രദർശനമേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിരോധിച്ച പ്ളാസ്റ്റിക്ക് ഉപയോഗിക്കരുതെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെടുന്ന രീതിയിലുള്ള കാമ്പെയിൻ കൊണ്ടു വരണം. ഇത്തരം പ്ളാസ്റ്റിക്കുകൾ വിൽക്കരുതെന്ന് വ്യാപാരികളും നിലപാടെടുക്കണം. മേയർ ആര്യാ രാജേന്ദ്രന്റെ പ്രായക്കുറവിനെ വിമർശിക്കുന്ന പലരും കുറഞ്ഞ പ്രായത്തിൽ ലോക്‌സഭാംഗമായവരാണെന്നത്‌ വിസ്‌മരിക്കരുത്‌. വിമർശനം ഉന്നയിക്കുന്ന ചിലർ മേയറുടെ ‘ബ്രാൻഡ്‌ അംബാസഡർ’ ആയി മാറുകയാണെന്നും മന്ത്രി പറഞ്ഞു.