ചേരപ്പള്ളി: ചെറുമഞ്ചൽ ജംഗ്ഷനിലുണ്ടായ ബസ് അപകടത്തെത്തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 14 കാരൻ വൈശാഖിന് വേണ്ടി സി.പി.ഐ ഇൗഞ്ചപ്പുരി വാർഡ് കമ്മിറ്റി സ്വരൂപിച്ച ചികിത്സാസഹായ ഫണ്ട് 8 ന് വൈകിട്ട് 3 ന് ചെറുമഞ്ചലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. ജി.ആർ. അനിൽ വിതരണം ചെയ്യും.

സി.പി.ഐ സംസ്ഥാന കമ്മിറ്റിഅംഗം മീനാങ്കൽ കുമാർ, അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, സെക്രട്ടേറിയറ്റ് അംഗം ഇൗഞ്ചപ്പുരി സന്തു, ലോക്കൽ കമ്മിറ്റിഅംഗം ഇൗഞ്ചപ്പുരി അനിൽകുമാർ, പഴവുണ്ണി ആറ്റിൻപുറം ബ്രാഞ്ച് സെക്രട്ടറി സാംകുട്ടി, ഇൗഞ്ചപ്പുരി ബ്രാഞ്ച് സെക്രട്ടറി എസ്. ചിത്രൻ, ചെറുമഞ്ചൽ ബ്രാഞ്ച് സെക്രട്ടറി വി. രാഹുൽ, മൈലമൂട് ബ്രാഞ്ച് സെക്രട്ടറി ഷെർളി രാജ്, എ.ഐ.റ്റി.യു.സി ഇൗഞ്ചപ്പുരി യൂണിറ്റ് കൺവീനർ വി. വിജയൻ എന്നിവർ പങ്കെടുക്കും.