vaccination

തിരുവനന്തപുരം : 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. തിങ്കളാഴ്ച മുതലാണ് വാ‌ക്‌സിനേഷൻ നൽകിത്തുടങ്ങുക. ഓൺലൈൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയും വാക്‌സിനേഷൻ സ്ളോട്ട് ലഭിക്കും. തിരക്ക് ഒഴിവാക്കാനും സമയം ലാഭിക്കാനും ഓൺലൈൻ വഴി ബുക്ക് ചെയ്ത് എത്തുന്നതാണ് ഫലപ്രദം. സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ ലളിതമായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. കുടുംബാംഗങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം. അതേസമയം, ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്‌കൂളുകളിൽ രജിസ്‌ട്രേഷൻ നടത്തുന്നുണ്ടെന്ന് അദ്ധ്യാപകർ ഉറപ്പാക്കും. നിലവിലുള്ള വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പ്രത്യേക സൗകര്യം ഒരുക്കും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.

അഞ്ചു ലക്ഷം ഡോസ് ഇന്നെത്തും

കുട്ടികൾക്ക് കൊവാക്‌സിനാണ് വിതരണം ചെയ്യുന്നത്. ഇതിനായി അഞ്ചുലക്ഷം ഡോസ് കൊവാക്‌സിൻ ഇന്ന് സംസ്ഥാനത്തെത്തും. 2007ലോ അതിന് മുമ്പോ ജനിച്ചവർക്ക് രജിസ്റ്റർ ചെയ്യാം.

'കുട്ടികളുടെ രജിസ്ട്രേഷൻ ആവശ്യമെങ്കിൽ സ്ക്കൂളുകളിലൂടെ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ പൂർണ്ണ പിന്തുണയുണ്ട്.'

- വീണാ ജോർജ്ജ്

ആരോഗ്യമന്ത്രി

.................................


രജിസ്ട്രേഷനും അപ്പോയിന്റ്മെന്റും

1. https://www.cowin.gov.in എന്ന ലിങ്കിൽ ഹോം പേജിന് മുകളിൽ രജിസ്റ്റർ/ സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.

2. ലഭിക്കുന്ന പേജിൽ മൊബൈൽ നമ്പർ നൽകി Get OTP ക്ലിക്ക് ചെയ്യുമ്പോൾ ഒ.ടി.പി എസ്.എം.എസ് ആയി വരും. ഒ.ടി.പി നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.

3. ഫോട്ടോ ഐ.ഡി പ്രൂഫ് കോളത്തിൽ ആധാറോ സ്‌കൂൾ ഐ.ഡി കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐ.ഡിയുടെ നമ്പരും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്സ് ആണോ എന്നും ജനിച്ച വർഷവും നൽകുക. ശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.

4. അതോടെ രജിസ്ട്രേഷൻ പൂർത്തിയാകും. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റ് മൂന്ന് പേരെക്കൂടി രജിസ്റ്റർ ചെയ്യാം.

5. അപ്പോയിന്റ്മെന്റിനായി രജിസ്റ്റർ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ലഭിക്കുന്ന പേജിൽ താമസ സ്ഥലത്തെ പിൻകോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച്ച് ചെയ്യാം.

6.ഓരോ തീയതിയിലും വാക്‌സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫേം ബട്ടൺ ക്ലിക്ക് ചെയ്യാം. കൺഫേം ചെയ്തതായി ആ പേജിലും എസ്.എം.എസ് ആയും ലഭിക്കും.

7. എന്തെങ്കിലും കാരണത്താൽ നിശ്ചിത കേന്ദ്രം ലഭിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസം മൊബൈൽ നമ്പറും ഒ.ടി.പി നമ്പരും നൽകി സൈറ്റിൽ കയറി അപ്പോയിന്റ്മെന്റ് എടുക്കാം.

8. വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്.എം.എസോ കാണിക്കണം. രജിസ്റ്റർ ചെയ്ത ഫോട്ടോ ഐ.ഡിയും കൈയിൽ കരുതണം.

​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ ​കൂ​ടു​ത​ൽ​ ​യു.​എ.​ഇ​യി​ൽ​ ​നി​ന്നു​ള്ള​വർ
44​ ​പു​തി​യ​ ​കേ​സു​ക​ൾ,​ 12​ ​ജി​ല്ല​ക​ളിൽ
ഒ​മി​ക്രോ​ൺ​ ​സാ​ന്നി​ദ്ധ്യം

​ ​സ​മൂ​ഹ​വ്യാ​പ​നം​ ​ത​ട​യ​ണ​മെ​ന്ന് ​മ​ന്ത്രി
​ ​കൂ​ടു​ത​ൽ​ ​നി​യ​ന്ത്ര​ണം​ ​സ്ഥി​തി​ ​വി​ല​യി​രു​ത്തി​യ​ ​ശേ​ഷം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് 44​ ​പേ​ർ​ക്ക് ​കൂ​ടി​ ​ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ഇ​തോ​ടെ​ ​വ​യ​നാ​ടും​ ​കാ​സ​ർ​കോ​ടും​ ​ഒ​ഴി​കെ​ 12​ ​ജി​ല്ല​ക​ളി​ലും​ ​വൈ​റ​സ് ​സാ​ന്നി​ദ്ധ്യം​ ​ക​ണ്ടെ​ത്തി.​ ​സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടാ​കാ​തെ​ ​ത​ട​യ​ണ​മെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്ജ് ​പ​റ​ഞ്ഞു.​ ​ഇ​തു​വ​രെ​ 107​ ​പേ​ർ​ക്കാ​ണ് ​ആ​കെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​കേ​സു​ക​ൾ​ ​യ​ഥാ​ക്ര​മം​ ​എ​റ​ണാ​കു​ളം​-12,​ ​കൊ​ല്ലം​-10,​ ​തി​രു​വ​ന​ന്ത​പു​രം​-8,​ ​തൃ​ശൂ​ർ​-4,​ ​കോ​ട്ട​യം,​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം,​ ​ക​ണ്ണൂ​ർ​ ​ര​ണ്ട് ​വീ​തം,​ ​ആ​ല​പ്പു​ഴ,​ ​ഇ​ടു​ക്കി​ ​ഒ​ന്നു​ ​വീ​തം​ ​എ​ന്നി​ങ്ങ​നെ​യാ​ണ്.​ ​ഇ​തു​വ​രെ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​ത​ ​കേ​സു​ക​ളി​ൽ​ ​ഹൈ​ ​റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് 41​പേ​രും​ ​ലോ​ ​റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് 52​ ​പേ​രു​മാ​ണു​ള്ള​ത്.​ 14​പേ​ർ​ക്കാ​ണ് ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​യു.​എ.​ഇ​യി​ൽ​ ​നി​ന്ന് ​വ​ന്ന​വ​ർ​ക്കാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 29​പേ​രാ​ണ് ​യു.​എ.​ഇ​യി​ൽ​ ​നി​ന്നു​മെ​ത്തി​യ​ത്.​ ​യു.​കെ​യി​ൽ​ ​നി​ന്നു​മെ​ത്തി​യ​ 23​പേ​ർ​ക്കും​ ​ഒ​മി​ക്രോ​ൺ​ ​ബാ​ധി​ച്ചു.
സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്തി​യ​ ​ശേ​ഷം​ ​കൂ​ടു​ത​ൽ​ ​നി​യ​ന്ത്ര​ണം​ ​വേ​ണ​മോ​യെ​ന്ന് ​തീ​രു​മാ​നി​ക്കു​മെ​ന്നും
ലോ​ ​റി​സ്ക്ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തു​ന്ന​വ​ർ​ ​സ്വ​യം​ ​നി​രീ​ക്ഷ​ണം​ ​കൃ​ത്യ​മാ​യി​ ​പാ​ലി​ക്ക​ണ​മെ​ന്നും​ ​പൊ​തു​സ്ഥ​ല​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കാ​നോ​ ​പൊ​തു​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​നോ​ ​പാ​ടി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.


​ശ​നി​യും​ ​ഞാ​യ​റും
വാ​ക്‌​സി​നേ​ഷ​ൻ​ ​യ​ജ്ഞം

തി​ങ്ക​ളാ​ഴ്‌​ച​ ​മു​ത​ൽ​ ​കു​ട്ടി​ക​ൾ​ക്ക് ​വാ​ക്‌​സി​ൻ​ ​വി​ത​ര​ണം​ ​തു​ട​ങ്ങു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ 18​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി​ ​ശ​നി,​ ​ഞാ​യ​ർ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​ക​ ​വാ​ക്‌​സി​ൻ​ ​യ​ജ്ഞം​ ​ന​ട​ത്തും.​ ​ര​ണ്ടാം​ ​ഡോ​സ് ​വാ​ക്‌​സി​ൻ​ ​എ​ടു​ക്കാ​നു​ള്ള​വ​ർ​ക്കും​ ​വാ​ക്‌​സി​നെ​ടു​ക്കാ​ൻ​ ​സ​മ​യം​ ​ക​ഴി​ഞ്ഞ​വ​ർ​ക്കും​ ​ഈ​ ​സൗ​ക​ര്യം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.​ ​തി​ങ്ക​ൾ​ ​മു​ത​ൽ​ ​കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും​ ​വാ​‌​ക്‌​സി​നേ​ഷ​ന് ​മു​ൻ​ഗ​ണ​ന.