kerala-uni

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഒന്നാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ. എൽ.എൽ.ബി., ബി.കോം.എൽ.എൽ.ബി., ബി.ബി.എ.എൽ.എൽ.ബി., എട്ടാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി., ബി.കോം.എൽ.എൽ.ബി., ബി.ബി.എ.എൽ.എൽ.ബി സെപ്​റ്റംബർ 2021 സ്‌പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭ്യമാണ്. ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ പഞ്ചവത്സര എം.ബി.എ പരീക്ഷയുടെ ടൈംടേബിൾ പ്ര സിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എ, ബി.എസ്‌സി., ബികോം. ഡിഗ്രി (മേഴ്സി ചാൻസ് 2010, 2011, 2012 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ 2022 ജനുവരി 3 വരെയും 150 രൂപ പിഴയോടെ ജനുവരി 6 വരെയും 400 രൂപ പിഴയോടെ ജനുവരി 10 വരെയും ഓൺലൈനായി അപേക്ഷിക്കാം.