മാനന്തവാടി: ജില്ലയിലെ എൽഎ പട്ടയ ഭൂമികളിൽ കാർഷികേതര നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ഹൈക്കോടതി വിധി മറികടക്കാൻ നിയമസഭ നിയമ നിർമാണം നടത്തണമെന്ന് സി.പി.എം മാനന്തവാടി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എൽഎ പട്ടയഭൂമികളിൽ കാർഷികേതര നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കയാണെന്ന് സമ്മേളനംചൂണ്ടിക്കാട്ടി.
ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, ഏരിയാ സെക്രട്ടറി എം.രജീഷ്, സംസ്ഥാന കമ്മിറ്റി അംഗം സി.കെ.ശശീന്ദ്രൻ എന്നിവർ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി.വി.സഹദേവൻ, എ.എൻ.പ്രഭാകരൻ വി.വി.ബേബി, കെ.റഫീഖ് എന്നിവർ സംസാരിച്ചു. ബാബു ഷജിൽകുമാർ പ്രമേയവും എൻ.ജെ.ഷജിത് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഇതോടെ ജില്ലയിലെ എല്ലാ ഏരിയാസമ്മേളനങ്ങളും പൂർത്തിയായി.
ഏരിയാ സെക്രട്ടറിയായി എം.രജീഷിനെ തിരഞ്ഞെടുത്തു. പി.വി.ബാലകൃഷ്ണൻ, പി.ടി.ബിജു, ടി.കെ.പുഷ്പൻ, സി.കെ.ശങ്കരൻ, വി.കെ.സുലോചന, കെ.ടി.ഗോപിനാഥൻ, സണ്ണി ജോർജ്, അബ്ദുൽ ആസിഫ്, നിർമല വിജയൻ, ബാബുഷജിൽ കുമാർ, എൻ.ജെ.ഷജിത്, കെ.ആർ.ജിതിൻ, എം.കെ.ശ്രീധരൻ, ടി.കെ.അയ്യപ്പൻ, എൻ.എം.ആന്റണി, എ.ഉണ്ണികൃഷ്ണൻ, അനിഷ സുരേന്ദ്രൻ, കെ.ടി.വിനു, ബിജു കുഞ്ഞുമോൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
സി.പി.എം മാനന്തവാടി ഏരിയാ സെക്രട്ടറി എം.രജീഷ്