shyjal
ഷൈജൽ

കൽപ്പറ്റ: എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, വയനാട് ജില്ലയിലെ മുസ്ലിം ലീഗിന്റെ യുവ നേതാവുമായ പി.പി.ഷൈജലിനെ സംസ്ഥാന നേതൃത്വം മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കി. ഹരിത വിഷയത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെതിരെ പരസ്യമായി പ്രതികരണം നടത്തിയതോടെയാണ് ഷൈജൽ ലീഗിനുള്ളിൽ വിവാദ നായകനായത്. പിന്നീട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി യഹ്യാഖാൻ തലക്കലിന്റെ നേതൃത്വത്തിൽ പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയതായും, കൽപ്പറ്റ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ യഹ്യാഖാന്റെ വീട്ടിൽ രഹസ്യ യോഗം നടന്നതായും, ടി.സിദ്ദീഖിനെ തോൽപിക്കാൻ കൂട്ടുനിന്നാൽ അൻപതിനായിരം രൂപ നൽകാമെന്ന് തനിക്ക് വാഗ്ദാനം നൽകിയതായുമുള്ള ഗുരുതര ആരോപണം ഷൈജൽ മാദ്ധ്യമങ്ങളുടെ മുന്നിൽ ഉന്നയിച്ചിരുന്നു.