bank

കൽപ്പറ്റ:കേരള ബാങ്ക് നിലവിൽ വന്ന സാഹചര്യത്തിൽ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും ഒന്നിച്ചു പ്രവർത്തിക്കുവാൻ തീരുമാനിച്ചു. ഇരുസംഘടനകളുടെയും ലയന സമ്മേളനം ആലപ്പുഴയിൽ വെച്ച് ചേരും. ലയന സമ്മേളനത്തോടനുബന്ധിച്ച് ഡി.ബി.ഇ.എഫ് വയനാട് ജില്ലാ സ്‌പെഷ്യൽ കൺവെൻഷൻ സി.ഐ.ടി.യു. ജില്ലാ ട്രഷറർ പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ഡി.ബി.ഇ.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബാബു.വി.ആർ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച ജീവനക്കാർക്കുള്ള വെൽഫെയർ ഫണ്ട് വിതരണം കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ നിർവഹിച്ചു. പത്മകുമാർ വി.ബി.( ഡി.ബി.ഇ.എഫ് സംസ്ഥാന കമ്മിറ്റി), റീന.കെ.കെ (സെക്രട്ടറി ഡി.ബി.ഇ.എഫ് വയനാട് ജില്ലാ കമ്മിറ്റി) എന്നിവർ സംഘടനാ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. രാഗേഷ്.ടി.സി. (ട്രഷറർ ഡി.ബി.ഇ.എഫ് വയനാട് ജില്ലാ കമ്മിറ്റി) വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ഡി.ബി.ഇ.എഫ് വയനാട് പ്രസിഡന്റ് മാത്യൂസ് .കെ.വി, ഡി.ബി.ഇ.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അനിൽ കുമാർ.കെ.ടി., ഡി.ബി.ഇ.എഫ് സംസ്ഥാന കമ്മിറ്റിംയംഗം പ്രദീഷ് സി.ജി. എന്നിവർ സംസാരിച്ചു. ഡി.ബി.ഇ.എഫ് വയനാട് ജില്ലാ കമ്മിറ്റി സെക്രട്ടറി റീന.കെ.കെ. സ്വാഗതവും ഡി.ബി.ഇ.എഫ് ( ബി.ഇ.എഫ്.ഐ) വയനാട് ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജയരാജൻ ആലഞ്ചേരി നന്ദിയും പറഞ്ഞു.