
സുൽത്താൻ ബത്തേരി: ശുചിത്വമിഷന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ നിന്നും ഇന്ദുറാണി ഐ.എസ്-സി.ഇ.ഒ, ജില്ലാ പരിഷത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ സന്ദർശനം നടത്തി. നഗരത്തിന്റെ വൃത്തിയും, സൗന്ദര്യവത്ക്കരണവും വിലയിരുത്തുകയും പഠനവിധേയമാക്കി രത്നഗിരിയിൽ നടപ്പിലാക്കുകയും ലക്ഷ്യം വെച്ചാണ് സംഘം സന്ദർശനം നടത്തിയത്. നഗരത്തിലെ മാലിന്യസംസ്‌ക്കരണ പദ്ധതിയെപ്പറ്റി അവലോകനം നടത്തുകയും ചെയ്തു. വൃത്തിയും മനോഹാരിതയും കൊണ്ട് മറ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയായി മാറിയ നഗരസഭയെ പ്രശംസിക്കുകയും ചെയ്തു.
രത്നഗിരി എക്സി. എൻജിനീയർ, ബി.ഡി.ഒ, ഡിപ്പാർട്ട്‌മെന്റ് എൻജിനീയർ, സ്വച്ഛ് ഭാരത് മിഷൻ ഡി.പി.എം, എൻജിനീയർ എന്നിവർ അടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, സൂപ്രണ്ട് ജേക്കബ്ബ് ജോർജ്ജ്, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്.സന്തോഷകുമാർ , ശുചിത്വമിഷൻ ഓഫീസർ അനൂപ് എന്നിവർ സംഘങ്ങളുമായി സംവാദിച്ചു.