cpm

കൽപ്പറ്റ: സി.പി.എം വയനാട് ജില്ലാ സമ്മേളനം ഇൗ മാസം 14,15,16 തീയതികളിൽ വൈത്തിരിയിൽ നടക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പതാക ദിനം സാമുചിതമായി ആചരിച്ചു. ജില്ലയിൽ പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും ജില്ലയിലെ ബ്രാഞ്ച് കേന്ദ്രങ്ങളിലും രാവിലെ പതാക ഉയർത്തി. പതാക ദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ 6 ഏരിയ കേന്ദ്രങ്ങളിൽ ബൈക്ക് റാലികളും സംഘടിപ്പിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിൽ സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പതാക ഉയർത്തി.സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശിന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. റഫീഖ്, ജില്ലാ കമ്മിറ്റി അംഗം കെ. സുഗതൻ, കൽപ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരിസ്, ഏരിയ കമ്മിറ്റി അംഗം കെ. എം. ഫ്രാൻസിസ്, ബ്രാഞ്ച് സെക്രട്ടറി മുസ്തഫ എന്നിവർ പങ്കെടുത്തു.