annan
പികെ അണ്ണൻ


കൽപ്പറ്റ: കുറ്റ്യാടി അഡിഷണൽ എസ്.ഐ കരിങ്കുറ്റി പൂളക്കൊല്ലി വീട്ടിൽ പി.കെ.അണ്ണൻ (53) നിര്യാതനായി. രോഗബാധിതനായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ കേണിച്ചിറ, പനമരം സ്‌റ്റേഷനുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ജീവാനന്ദ്, ശിവാനന്ദ്. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.