വൈത്തിരി: സി.പി.എം ജില്ലാ സമ്മേളനം പ്രകടനത്തിനും പൊതുയോഗത്തിനും ശേഷം ഇന്ന് സമാപിക്കും. വൈത്തിരി ബസ്സ്റ്റാന്റ് പരിസരത്ത് തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പൊതുയോഗം കേന്ദ്ര കമ്മറ്റി അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, ടി.പി.രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. കൊവിഡ് സാഹചര്യത്തിൽ ജില്ലാ തല റാലി ഒഴിവാക്കി. എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും അനുബന്ധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കും. രാവിലെ ജില്ലാ കമ്മറ്റി, സംസ്ഥാന സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുക്കും.
ഇന്നലെ നടന്ന പൊതുചർച്ചയിൽ വിവിധ ഏരിയകളിൽനിന്ന് എത്തിയ 125 പ്രതിനിധികളെ പ്രതിനിധീകരിച്ച് 17 പേർ പങ്കെടുത്തു.
എം.എ.ബേബി, പി.ഗഗാറിൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.