
വൈത്തിരി: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി പി. ഗഗാറിനെ (58) വീണ്ടും തിരഞ്ഞെടുത്തു. ത്രിദിന ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. 27 അംഗ ജില്ലാ കമ്മിറ്റിയിൽ എട്ടു പേർ പുതുമുഖങ്ങളാണ്. എട്ടു പേരടങ്ങിയതാണ് ജില്ലാ സെക്രട്ടേറിയറ്റ്. സംസ്ഥാന സമ്മേളനത്തിലേക്കുള്ള എട്ടു പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
കഴിഞ്ഞ തവണ കൽപ്പറ്റ സമ്മേളനത്തിൽ ആദ്യമായി ജില്ലാ സെക്രട്ടറിയായ ഗഗാറിൻ നേരത്തെ പത്തു വർഷം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റെന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള ബാങ്ക് ഡയറക്ടർ, ഫാം വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ ട്രഷറർ എന്നീ ചുമതലകൾ വഹിക്കുന്നു.
ഭാര്യ: എൻ.കെ. ഉഷ. മക്കൾ: പി.ജി. രഞ്ജിത്ത് (എസ്.എസ്.കെ ക്ലസ്റ്റർ കോ ഓർഡിനേറ്റർ), അഡ്വ. പി.ജി. രഹ്‌ന.
സെക്രട്ടേറിയറ്റ് അംഗങ്ങൾ: പി. ഗഗാറിൻ, പി.വി. സഹദേവൻ, വി.വി. ബേബി, എ.എൻ.പ്രഭാകരൻ,
കെ.റഫീഖ്, പി.കെ. സുരേഷ്, വി. ഉഷാകുമാരി, ഒ.ആർ. കേളു.
മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങൾ: പി. കൃഷ്ണപ്രസാദ്, കെ. സുഗതൻ, എം. മധു, ടി.ബി. സുരേഷ് , രുക്മിണി സുബ്രഹ്‌മണ്യൻ, എം. സെയ്ത്, കെ. ഷമീർ, സി.കെ. സഹദേവൻ, പി. വാസുദേവൻ, പി.ആർ. ജയപ്രകാശ്, സുരേഷ് താളൂർ, ബീന വിജയൻ, കെ.എം.ഫ്രാൻസിസ്, ജോബിസൺ ജെയിംസ്, എം.എസ്.സുരേഷ് ബാബു, എം.രജീഷ്, എ.ജോണി, വി. ഹാരിസ്, പി.ടി.ബിജു.