
പുൽപ്പള്ളി : മാരപ്പൻമൂല പാലനാട്ട് പൈലി -സാലി ദമ്പതികളുടെ മകൻ ദിപിൻ പൈലി (28) മുംബയിൽ വാഹനാപകടത്തിൽ മരിച്ചു. ദിപിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. മുംബയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ലോക്ക്ഡൗണിനു ശേഷം മാരപ്പൻമൂലയിലെ വീട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് ജോലി സ്ഥലത്തെത്തിയത്. സഹോദരൻ: ദിനു.