akhilesh
സി.കെ അഖലേഷ്

പേരിയ: പേരിയ ആലാറ്റിൽ ഡിസ്‌ക്കോ കവലയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഇരുമനത്തൂർ വയ്യോട് കല്ലിങ്കൽ തൂണേരി പി.ബാലകൃഷ്ണന്റെയും പരേതയായ ഉഷയുടെയും മകൻ സി.കെ അഖലേഷ് (26) ആണ് മരണപ്പെട്ടത്. സാരമായി പരക്കേറ്റ അഖലേഷിനെ വയനാട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പനമരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സഹോദരി: അഖില.