
തിരുനെല്ലി: തിരുനെല്ലി ക്ഷേത്രത്തിൽ വിവിധ പരിപാടികളുടെ പ്രഖ്യാപനവും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളിക്ക് സ്വികരണവും നൽകി. തിരുനെല്ലി ക്ഷേത്രം പാപനാശിനി വഴി,കരിങ്കൽ പാത്തി സംരക്ഷണം, ക്ഷേത്രക്കുളം നവികരണം വിളക്ക് മാട നിർമ്മാണം എന്നി പദ്ധതിക്ക് സർക്കാർ അനുവദിച്ച ഫണ്ടിന്റെ പ്രഖ്യാപനം നടത്തി. എം.എൽ.എ ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ഓഫിസർ കെ.സദാനന്ദൻ മലബാർ ദേവസ്വം പ്രസിഡന്റ് എം.ആർ മുരളിയെയും ദേവസ്വം ബോർഡ് മെമ്പർ കെ.രാമചന്ദ്രനെയും പൊന്നാട അണിയിച്ച് സ്വികരിച്ചു. ഡി.റ്റി.പി.സി സെക്രട്ടറി അജേഷ് കെ.ജി പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എൻ ഹരീന്ദ്രൻ, ചുറ്റമ്പല കമ്മിറ്റി സെക്രട്ടറി അനന്തൻ നമ്പ്യാർ, തിരുനെല്ലി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി ഗോപിനാഥ്, കമ്മിറ്റി മെമ്പർമാരായ എം.നാരായണൻ, പത്മനാഭൻ, എം വാസുദേവൻ, ഉണ്ണി എന്നിവർ സംസാരിച്ചു.