vaj

കൽപ്പറ്റ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷിക ദിനത്തിൽ അനുസ്മരണ യോഗങ്ങൾ കൂടി ബി.ജെ.പി പ്രവർത്തകർ. മണ്ഡലതല ഉദ്ഘാടനം പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ശാന്തകുമാരി നടത്തി. മണ്ഡലം പ്രസിഡന്റ് ടി.എം സുബീഷ്, പി.ജി ആനന്ദ്കുമാർ, സിന്ധു നെടുങ്ങോട് ശിവദാസൻ, മേഘ ബിനു, ലക്ഷ്മി മുട്ടിൽ, ബിനു പുളിയർമല തുടങ്ങിയവർ നേതൃത്വം നൽകി.

തോണിച്ചാൽ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ബി.ജെ.പി ആഘോഷിച്ചു. ബി.ജെ.പി അഖിലേന്ത്യ തലത്തിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പ്രവർത്തകർ പുഷ്പ്പാർച്ചന, ശുചീകരണം, ഓൺലൈൻ അനുസ്മരണ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടി ബി.ജെ.പി ജില്ല സെക്രട്ടറി അഖിൽ പ്രേം .സി ഉദ്ഘാടനം ചെയ്തു. എ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ജിതിൻഭാനു, പുനത്തിൽ രാജൻ, പ്രേംജിത്ത് ഒ.കെ, സൂരജ് എം.കെ തുടങ്ങിയവർ സംസാരിച്ചു.