കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ആലപ്പുഴ ചൈൽഡ് ലൈനിന്റെ സഹകരണത്തോടെ സൈബർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
പി.ടി,എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് ലൈൻ ജില്ലാ കോഓർഡിനേറ്റർ സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. ആലപ്പുഴ സൈബർ പോലീസ് സ്റ്റേഷൻ എ.എസ്.ഐ ,സി. വേണുഗോപാൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ജെ സുധാതങ്കച്ചി ,സീനിയർ അസിസ്റ്റന്റ് ആർ.ധനേഷ് , സാബു വാസുദേവൻ, ബേബി ബാനർജി ജസീന്ത, ഷീബ എന്നിവർ പങ്കെടുത്തു