
മാവേലിക്കര: ആഗോളതലത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമകളും ഒപ്പം സബർമതിയിലെ മണ്ണും സ്ഥാപിച്ച് ഗാന്ധി സന്ദേശം പ്രചരിപ്പിക്കുന്ന മാവേലിക്കര പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ കോട്ടയം, ഏറ്റുമാനൂർ, കോഴിക്കോട്, തൊടുപുഴ, നെയ്യാറ്റിൻകര, അഴീക്കൽ എന്നിവിടങ്ങളിലായി ഗാന്ധി പ്രതിമകൾ അനാവരണം ചെയ്യുന്നു. ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായിരുന്ന ഇന്നലെ പ്രതിമകൾ അനാവരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡ് ശമനമായതിന് ശേഷം പ്രതിമകൾ അനാവരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ബിജു ജോസഫ് അറിയിച്ചു.