മാവേലിക്കര: കെ.എം.മാണിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മാവേലിക്കരയിൽ അനുസ്മരണ സമ്മേളനം നടത്തി. കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജെന്നിങ്സ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.സി.ഡാനിയേൽ അധ്യക്ഷതനായി. യോഗത്തിൽ ജില്ലാ സെക്രട്ടറി ബിനു കെ.അലക്സ്, നിയോജക മണ്ഡലം സെക്രട്ടറി ശിവജി അറ്റ്‌ലസ്, ഡേവിഡ് സാമുവൽ, അഡ്വ.ജേക്കബ് സാമുവൽ, വനിത കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം റേച്ചൽ സജു, നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റെല്ല എബി, കെ.എസ്.സി നിയോജക മണ്ഡലം പ്രസിഡന്റ് ഷെഫ്ര മേരി ജോൺ, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് യദു ലാൽ കണ്ണനാകുഴി, ജിജി കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.