award

ആലപ്പുഴ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി - ദാമോദരൻ ഫൗണ്ടേഷന്റെ ജൈവ കർഷകർക്കുള്ള അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ രണ്ടുലക്ഷം രൂപയും ജില്ലാ തലത്തിൽ 50​000 രൂപാ വീതമുള്ള 13 അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളേജ്, വെറ്ററൻ എന്നീ മേഖലകൾക്കായി 10000 രൂപ വീതമുള്ള 6 അവാർഡുകളും ഉണ്ടായിരിക്കും. അവസാന തീയതി 31. മൂന്നു വർഷത്തിനുമേൽ പൂർണമായും ജൈവ കൃഷി ചെയ്യുന്നവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. വെള്ളകടലാസിൽ കൃഷിയുടെ ലഘുവിവരണവും പൂർണ വിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും ഫോൺ നമ്പരും ജില്ലയും അപേക്ഷയിൽ എഴുതണം. വിലാസം: കെ.വി. ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി.ഒ, ആലപ്പുഴ. പിൻ: 688525. ഫോൺ: 9447114526.