ആലപ്പുഴ: ടോപ്പ് നോച്ച് ഫൗണ്ടേഷന്റെ മികച്ച പൾമണോളജിസ്റ്റിനുള്ള അന്തർദേശീയ അവാർഡ് നേടിയ ഡോ. കെ. വേണുഗോപാലിനെ ജന്മനാട്ടിൽ ദൃശ്യാഞ്ജലി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സമിതി പ്രസിഡന്റ് സന്ദീപ് അദ്ധ്യക്ഷനായി. മൺറോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഫലകം സമ്മാനിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ. രാധാകൃഷ്ണൻ, കെ. മധു, വാർഡംഗം പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു. സമിതി സെക്രട്ടറി അഖിൽ നന്ദി പറഞ്ഞു. കൊല്ലം മൺറോത്തുരുത്ത് സ്വദേശിയായ ഡോ. വേണുഗോപാൽ ആലപ്പുഴ ജനറൽ ആശുപത്രി സൂപ്രണ്ടും ശ്വാസകോശ വിഭാഗം മേധാവിയുമാണ്.